Posts

Showing posts from November, 2020

ഇലഞ്ഞിത്തറമേളം

Image
ഇലഞ്ഞിത്തറമേളം (എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ  ഇലഞ്ഞിത്തറമേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ  പരിചയപ്പെടുത്തുന്നു.) വാദ്യസംസ്കാരം   കേരളം വാദ്യസംസ്കാരത്തിന്റെ പേരിൽ ഏറെ പ്രസിദ്ധമാണ്.ശ്രുതിമധുരമായ നാദം സൃഷ്ടിക്കുന്ന ഉപകരണങ്ങളാണ് വാദ്യങ്ങൾ.വാദ്യോപകരണങ്ങളെ പ്രയോഗിക്കപ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കി ഗാനവാദ്യങ്ങൾ, ശ്രുതിവാദ്യങ്ങൾ,താളവാദ്യങ്ങൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. കേരത്തിൽ താളവാദ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.താളവാദ്യങ്ങളുടെ മ്യൂസിയം എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. വാദ്യകലാകാരന്മാർ കേരളത്തിൽ നിരവധി പേരുക്കേട്ട വാദ്യ കലാകാരന്മാർ ഉണ്ട്.കേരളത്തെ വിദേശീയർക്കിടയിൽ പ്രശസ്തമാക്കി യതിൽ നമ്മുടെ വാദ്യകലാകാരന്മാർക്ക് വലിയ പങ്കുണ്ട്. വാദ്യകല അഭ്യസിക്കാനും വാദ്യകലയെ ക്കുറിച്ച് പഠിക്കാനും കേരളത്തിൽ എത്തുന്ന  വിദേശികൾ ധാരാളമാണ്. മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻമാരാർ, പല്ലാവൂർ സഹോദരന്മാർ, അന്നമട പരമേശ്വരൻ നായർ തുടങ്ങിയ പ്രസിദ്ധരായ  ഒട്ടനവധി വാദ്യകലാകാരന്മാർ കേരളത്തിലുണ്ട്. തൃശ്ശൂർ പൂരം കേരളത്തിലെ പേരുകേട്ട നിരവധി പൂരങ്ങൾ ഉണ്ട്. അവയിൽ ഏറെ

ശിശുദിനം

Image
ഇന്ന് നവംബർ 14 ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. 'പ്രകൃതിയുടെ വരദാനമായ പൂക്കളും ദൈവത്തിന്റെ വരദാനമായ  കുഞ്ഞുങ്ങളും മൃദുലവും നിർമ്മലവു മാണ്. അവയെ മൃദുവായി വേണം  കൈകാര്യം ചെയ്യാൻ' എന്നു പറഞ്ഞ കുട്ടികളെ അത്രമേൽ സ്നേഹിച്ച വ്യക്തിയാണ് ജവഹർലാൽ നെഹ്റു. കുട്ടികളെ വളരെയധികം സ്നേഹിച്ച വ്യക്തിയെന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി  നേടിയിരുന്നു. ചാച്ചാജിയുടെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ഇന്ത്യയിൽ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നത്. ലോകം മുഴുവനും കോവിഡിനെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ കുഞ്ഞുങ്ങളും സന്തോഷത്തോടെ  സുരക്ഷിതരായിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.