ശിശുദിനം

ഇന്ന് നവംബർ 14 ശിശുദിനം.
കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ
ജന്മദിനം.


'പ്രകൃതിയുടെ വരദാനമായ പൂക്കളും ദൈവത്തിന്റെ വരദാനമായ
 കുഞ്ഞുങ്ങളും മൃദുലവും നിർമ്മലവു മാണ്. അവയെ മൃദുവായി വേണം
 കൈകാര്യം ചെയ്യാൻ' എന്നു പറഞ്ഞ
കുട്ടികളെ അത്രമേൽ സ്നേഹിച്ച വ്യക്തിയാണ് ജവഹർലാൽ നെഹ്റു. കുട്ടികളെ വളരെയധികം സ്നേഹിച്ച വ്യക്തിയെന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.
ചാച്ചാജിയുടെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ഇന്ത്യയിൽ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നത്.
ലോകം മുഴുവനും കോവിഡിനെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ കുഞ്ഞുങ്ങളും
സന്തോഷത്തോടെ  സുരക്ഷിതരായിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

Comments

Popular posts from this blog

ഇലഞ്ഞിത്തറമേളം